ഷിന്‍ഡെ അധികാരത്തിലേറിയതിന് പിന്നാലെ ശരദ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയും കേന്ദ്രവും പിടിമുറുക്കി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ അവകാശപ്പെട്ടു.

ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതിന് പ്രണയലേഖനം ലഭിച്ചതായാണ് അദ്ദേഹം പ്രതികരിച്ചത്. 2004, 2009, 2014, 2020 തിരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് പവാറിന് നോട്ടീസ് അയച്ചത്.

വിവരങ്ങൾ ശേഖരിക്കാൻ ഇത്രയും വര്‍ഷങ്ങള്‍ എടുക്കുക, ചില ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എല്ലാം തന്ത്രപരമായ മാറ്റമാണെന്ന് തോന്നുന്നതായി പവാർ പറഞ്ഞു. ഉദ്ധവ് താക്കറെ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മഹാവികാസ് അഘാഡിയുടെ ഭാഗമായ പവാറിന്റെ എൻസിപിക്കും മഹാരാഷ്ട്രയിൽ കടുത്ത സമ്മർദ്ദമുണ്ട്.

K editor

Read Previous

കനയ്യ ലാൽ വധം: ഐജിയും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

Read Next

രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് അമര്‍ത്യാ സെന്‍