തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവുമെന്ന് സർവെ ഫലം

ഹൈദരാബാദ്: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആർഎസ് സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ എന്ത് വിലകൊടുത്തും അധികാരത്തിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രേവന്ത് റെഡ്ഡി പിസിസി പ്രസിഡന്‍റായതിന് ശേഷമുള്ള എല്ലാ നീക്കങ്ങളും അവർക്ക് ആവേശം നൽകുന്നു.

എന്നാൽ, സംസ്ഥാനത്ത് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ തെലങ്കാനയിൽ ബിജെപിക്ക് പിന്നിൽ കോൺഗ്രസിന് മൂന്നാം സ്ഥാനം മാത്രമേ ലഭിക്കൂവെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സർവേ പറയുന്നു.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വീണ്ടും അധികാരത്തിലെത്തും. എന്നാൽ സംസ്ഥാനത്ത് വോട്ട് വിഹിതം വർദ്ധിപ്പിച്ച് ബിജെപി മുന്നേറാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ സർവേ ഏജൻസിയായ എആർഎ ബുധനാഴ്ച പുറത്തുവിട്ട സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 119 നിയമസഭാ മണ്ഡലങ്ങളിലും നടത്തിയ സർവ്വേ ഫലം പുറത്തുവന്നു.

K editor

Read Previous

എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു; നാല് ദിവസം കസ്റ്റഡിയിൽ

Read Next

മങ്കിപോക്‌സ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം