‘പെരിന്തൽമണ്ണയിൽ ബെസ്റ്റ് പൊറോട്ടയല്ല കുഴിമന്തിയാണ്’: ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം

പെരിന്തല്‍മണ്ണ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ കറുത്ത ബാനർ സ്ഥാപിച്ചു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനർ.

ഇതേ കെട്ടിടത്തിൽ ജോഡോ യാത്ര കാണാൻ ആളുകൾ കയറി നല്‍ക്കുന്നതിന്‍റെ ചിത്രമടക്കം വിടി ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.കറുത്ത ബാനറുമായി കമ്മികൾ,തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയാണ് വിടി ബൽറാമിന്റെ കുറിപ്പ്.

Read Previous

പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാന്‍ അനുവദിക്കണം; കേരളം സുപ്രീംകോടതിയില്‍

Read Next

വിദേശ വ്യാപാര നയം; മാറ്റം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍