പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാരസമിതി പേരിനു മാത്രം; വനിതാ കമ്മീഷൻ

കോഴിക്കോട്: കേരള ഹൈക്കോടതിയുടെ തന്നെ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും പല ഫിലിം പ്രൊഡക്ഷൻ യൂണിറ്റുകളിലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി. വനിതാ കമ്മീഷൻ ഒരു സിനിമാ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഐ.സി.സിയുടെ തലപ്പത്ത് ഒരു പുരുഷനെയാണ് നിയമിച്ചിരുന്നതെന്നും പലയിടത്തും പേരിന് മാത്രമാണ് ഐ.സി.സി പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയെന്ന് സതിദേവി പറഞ്ഞു.

ഐസിസി രൂപീകരിച്ച് ശരിയായി പ്രവർത്തിച്ചാൽ മാത്രമേ ചിത്രത്തിന്‍റെ നിർമ്മാണത്തിന് അനുമതി നൽകാനാകൂ. സാംസ്കാരിക പ്രബുദ്ധമായ കേരളത്തിൽ പോലും നിലവിലുള്ള സ്ത്രീസുരക്ഷാ നിയമം ഉറപ്പാക്കുന്ന സാഹചര്യം ഇല്ലെന്നത് ആശങ്കാജനകമാണെന്നും വനിതാ കമ്മീഷൻ പറഞ്ഞു.

Read Previous

രാത്രി വിലക്കിനെതിരെ സമരവുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍

Read Next

ഫോൺ പേ, ഗൂഗിൾ പേ പ്രതിദിന പണമിടപാടുകൾക്ക് പരിധി വരുന്നു