രശ്മികയുമായി പ്രണയത്തിലോ? പ്രതികരിച്ച് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും രണ്ട് സിനിമകളിൽ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർ ആഘോഷിച്ച ജോഡിയാണ് ഇരുവരും. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾ കേരളത്തിലടക്കം ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ നടക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ ഷോയുടെ ഏഴാം സീസണിൽ അതിഥിയായിരുന്നു വിജയ് ദേവരകൊണ്ട. തങ്ങളിരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിജയ് പറഞ്ഞത്. കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. രശ്മിക എനിക്ക് വളരെ പ്രിയപ്പെട്ടവളാണ്. സിനിമകളിലൂടെ ഒരുപാട് ഉയർച്ച താഴ്ചകൾ തങ്ങൾ പങ്കിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

രാജയുടെ ഓർമകളിൽ ഇന്ന് ദേശീയ കടുവാദിനം; ഏറ്റവും പ്രായം ചെന്ന കടുവ

Read Next

ഒരുപാട് മുഖ്യമന്ത്രിമാര്‍ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്; മമതയ്ക്ക് സന്ദേശം നൽകി ബിജെപി