കേരളത്തിൽ 99% വളര്‍ത്തുനായകൾക്കും ലൈസൻസ് ഇല്ല; ചിലവ് വെറും 50 രൂപ

കണ്ണൂര്‍: കേരളത്തിലെ വീടുകളിൽ ഒമ്പത് ലക്ഷത്തോളം നായ്ക്കളെ വളർത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. ഇതിൽ ഒരു ശതമാനം നായകൾക്ക് പോലും ലൈസൻസ് ഇല്ല. തെരുവുനായ്ക്കളുടെ എണ്ണം ഏകദേശം 3 ലക്ഷമാണ്. നായ്ക്കൾക്ക് ലൈസൻസ് ലഭിക്കാൻ 50 രൂപ മാത്രമേ ചെലവാകൂ. എല്ലാ സർക്കാർ മൃഗാശുപത്രികളിലും വാക്ലിൻ സൗജന്യമായി ലഭിക്കും. ഒപി ടിക്കറ്റിനും വാക്സിനേഷൻ സർട്ടിഫിക്കറ്റിനും 30 രൂപയാണ് ഫീസ്.

പഞ്ചായത്തീരാജ് ആക്ട് പ്രകാരം നായ്ക്കളെ വളർത്താൻ ലൈസൻസ് വാങ്ങണം. നിയമം ലംഘിച്ചാൽ 250 രൂപ പിഴ ഈടാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് ലൈസൻസ് വാങ്ങേണ്ടത്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളിൽ നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാണിച്ചാൽ ലൈസൻസ് ലഭിക്കും.

മിക്ക വീടുകളിലും നാടൻ ഇനങ്ങൾ വളർത്തുന്നു. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് മാത്രമല്ല, ഈ നായകളെ തുറന്നുവിടുന്നതും പതിവാണ്. ഈ നായ്ക്കളും പേവിഷബാധയുടെ ഇരകളാണ്.

K editor

Read Previous

‘അധ്യക്ഷ സ്ഥാനത്തേക്ക് മൽസരമുണ്ടാകണം; സംഘടന തിരഞ്ഞെടുപ്പ് ഗുണം ചെയ്യും’

Read Next

നിര്‍മാണം തുടങ്ങിയിട്ട് 7 വര്‍ഷം; കോട്ടയത്തെ ആകാശ പാത പൊളിച്ചു നീക്കണമെന്ന് സി.പി.ഐ.എം