ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം എട്ട് വർഷത്തിനിടെ 22.05 കോടി തൊഴില്‍ അപേക്ഷകരില്‍ 7.22 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി നൽകിയതായി റിപ്പോർട്ട്. ലോക് സഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 2014-2022 വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 722311 ഉദ്യോഗാർത്ഥികളെ റിക്രൂട്ടിംഗ് ഏജൻസികൾ ശുപാർശ ചെയ്തതായി പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
ഇതിൽ 38,850 പേരെ 2021-22 ൽ നിയമിച്ചു. 2020-21ൽ 78,555 പേരെയും 2019-20 വർഷത്തിൽ 1,47,096 പേരെയുമാണ് നിയമിച്ചത്. 2018-19ൽ 38,100, 2017-18ൽ 76,147, 2016-17ൽ 1,01,333, 2015-16ൽ 1,11,807, 2014-15ൽ 1,30,423 എന്നിങ്ങനെയാണ് നിയമനങ്ങൾ.
ഈ എട്ട് വർഷത്തിനിടെ 22,05,99,238 അപേക്ഷകളാണ് ലഭിച്ചത്. തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.