ദുബായിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇനി സ്വകാര്യ ആശുപത്രികൾ വഴിയും

ദു​ബൈ: ദുബായിൽ ഇനി മുതൽ ജനന-മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാകും. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പ്രവാസികളുടെ മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കാനാകും. നേരത്തെ ദുബായിലെ നാല് സർക്കാർ ആശുപത്രികൾ വഴി മാത്രമേ നേരത്തെ ജനന-മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമായിരുന്നുള്ളൂ.

മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതിനാൽ മൃതദേഹങ്ങൾ എത്താനും വൈകിയിരുന്നു. പുതിയ നിർദേശം അനുസരിച്ച് മരണം സംഭവിക്കുന്ന ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ മിർദിഫ് ഹോസ്പിറ്റൽ, മെഡ്കെയർ വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ തുടങ്ങിയ സ്വകാര്യ ആശുപത്രികളാണ് ജനന-മരണ സർട്ടിഫിക്കറ്റുകൾ നൽകുക. സൗകര്യം വിപുലീകരിക്കും.

K editor

Read Previous

ശബരിമല ഡ്യൂട്ടി: പൊലിസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല

Read Next

ദീപാവലി അവധി; കമ്മോഡിറ്റി മാർക്കറ്റിൽ മാത്രം ഇന്ന് വ്യാപാരം