ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പശ്ചിമ ബംഗാളിൽ തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണ നേടിയ 19 സീറ്റുകൾക്ക് പുറമേ ഇത്തവണ ആറ് സീറ്റുകൾ കൂടി അധികമായി ബിജെപി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. ഇത്തവണ നിരവധി സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ‘ടാർഗറ്റ്’ നടപടിയുമായി മുന്നോട്ട് പോകാൻ പാർട്ടി പദ്ധതിയിടുന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.
2014 മുതൽ ബിജെപിയും ആർഎസ്എസും നടത്തിയ വ്യക്തമായ ആസൂത്രണത്തിന്‍റെ ഫലമായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 2 ൽ നിന്ന് 19 ലേക്കുള്ള ബിജെപിയുടെ കുതിപ്പ്. 25 സീറ്റുകൾ ബി.ജെ.പി ലക്ഷ്യം വെച്ചിരുന്നെങ്കിലും മമതാ ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും ഞെട്ടിച്ച പ്രകടനം കാഴ്ചവെക്കാൻ ബി.ജെ.പിക്ക് സാധിച്ചു. 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ കൂട്ട പലായനം പാർട്ടിയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി. തൃണമൂൽ നേതാവ് മമതാ ബാനർജിയുടെ വിശ്വസ്തരെന്ന് കരുതിയിരുന്നവർ പോലും ബിജെപിയിൽ ചേർന്നു.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടി ബിജെപിയുടെ കണക്കുകൂട്ടലുകളെ പൂർണമായും തകിടം മറിച്ചു. തിരിച്ചടിയെ തുടർന്ന് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന പലരും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി. എന്നാൽ മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, ബംഗാളിൽ 2019 ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഇതിനായി ബി.ജെ.പി കേന്ദ്ര മന്ത്രിമാരെ ചുമതലപ്പെടുത്തി. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. 2024 ൽ വിജയിക്കാൻ സാധ്യതയുള്ളതും കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിൽ പിന്നിലായിരുന്നതുമായ മണ്ഡലങ്ങൾ ലക്ഷ്യമിട്ടായിരിക്കും പ്രചാരണം. ആകെയുള്ള 42 സീറ്റുകളിൽ 25 എണ്ണമാണ് ബിജെപി ലക്ഷ്യമിടുന്നത്.