‘2024ൽ അമേത്തിയിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കൂ’; കോൺഗ്രസിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ന്യുഡൽഹി: മകൾക്കെതിരായ ആരോപണത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ 18കാരിയായ മകൾ ഗോവയിൽ ബാർ നടത്തുന്നതായിരുന്നു കോൺഗ്രസ് ആരോപണം. കോണ്‍ഗ്രസിനു ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. ഒപ്പം മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സ്മൃതി ഇറാനി വെല്ലുവിളിച്ചു. സ്മൃതി ഇറാനിയുടെ മകള്‍ കിരാത് നാഗ്ര ആണ് വടക്കന്‍ ഗോവയിലെ സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് എന്നാണ് ആരോപണം. 2021 മേയിൽ മരിച്ച ഒരാളുടെ പേരിലാണ് ബാർ ലൈസൻസ് പുതുക്കിയതെന്നും ഇതിനെ തുടർന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചെന്നും കോൺഗ്രസ് ആരോപിച്ചു. സ്മൃതി ഇറാനിയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

K editor

Read Previous

‘വിവാഹിതയല്ലാത്ത അമ്മയുടെ മകന് അമ്മയുടെ പേര് ചേർത്ത് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണം’

Read Next

‘പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല’: സുപ്രീംകോടതി