ഐഎംസിസി ചാർട്ടേഡ് വിമാന സൗകര്യമൊരുക്കി

കാഞ്ഞങ്ങാട്: ഐഎൻഎല്ലിന്റെ ഗൾഫിലെ പോഷക സംഘടനയായ ഐഎംസിസി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനം യാത്രക്കാരുമായി കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെയാണ് യാത്രക്കാരുമായി വിമാനമെത്തിയത്.

ഐഎംസിസി ഷാർജ കമ്മിറ്റി പ്രസിഡണ്ട് താഹിറലി പൊറപ്പാട്, ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ എന്നിവരുടെ  നേതൃത്വത്തിൽ മുഹമ്മദ് കൊത്തിക്കാൽ, ജലീൽ പടന്നക്കാട്, ഹനീഫ് തുരുത്തി, യൂനുസ് അതിഞ്ഞാൽ, ജുനൈദ് പൊവ്വൽ, അനീസ് റഹ്മാൻ നീർവേലി, ഷമീം മൗവ്വൽ, ഉബൈദ് മരുതടുക്കം, നബീൽ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് ഐഎംസിസിയുടെ ചാർട്ടേഡ് വിമാന സർവ്വീസിന് പിന്നിൽ പ്രവർത്തിച്ചത്.

റാസൽഖൈമയിൽ നിന്നും പ്രവാസികളെയും വഹിച്ചു കൊണ്ടു വന്ന പ്രത്യേക വിമാനമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയത്.

Read Previous

കോവിഡ്: വെള്ളൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

Read Next

മെട്രോ മുഹമ്മദ് ഹാജിയുടെ ഭവനം മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചു