ഇന്ത്യയിലെ ഏറ്റവും വലിയ ആഡ് ഏജൻസികളിലൊന്നായ ഇമേജസ്‌ സിനിമാ നിർമ്മാണ രംഗത്തേക്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജൻസികളിലൊന്നായ ഇമേജസ് ആഡ് ഫിലിംമേക്കേഴ്സ് ചലച്ചിത്ര നിർമ്മാണത്തിലേക്ക്. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ നാലാംമുറ’യാണ് ആദ്യ ചിത്രം.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഷിബു അന്തിക്കാട്, ദീപു അന്തിക്കാട്, ഷാബു അന്തിക്കാട് എന്നിവരാണ് ഇമേജസിന്‍റെ സാരഥികൾ. ‘സെലിബ്രാൻഡ്സ്’ എന്ന പേരിലാണ് ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് ഇമേജസ് പ്രവേശിക്കുന്നത്.

ജയറാമിനെ നായകനാക്കി 2013ൽ ദീപു അന്തിക്കാട് ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്തിരുന്നു. ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. യുഎഫ്ഐ ഫിലിംസ്, ലക്ഷ്മികാന്ത് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്.

Read Previous

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലെ ജാവലിൻ സെക്ടറിൽ അന്നു റാണി ഫൈനലിൽ

Read Next

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിനു മുൻപ് ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബിസിസിഐ