മദ്രാസ് ഐഐടിയിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; വ്യാപക പ്രതിഷേധം

ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യാണ് ജീവനൊടുക്കിയത്.

ഇതിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥിയും ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഐഐടി വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധിച്ചു.

ക്യാമ്പസിലെ മഹാനദി ഹോസ്റ്റലിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്റ്റീഫൻ സണ്ണിയെ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റീഫന്‍റെ ലാപ്ടോപ്പിൽ നിന്ന് ‘പ്രോസിക്യൂട്ട് ചെയ്യരുത്’ എന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കോട്ടൂർപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Previous

ബിബിസി ഡൽഹി ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ്

Read Next

ബിബിസി റെയ്ഡ്; കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം