5000 രൂപയിൽ കൂടുതൽ ഏടിഎമ്മിൽ നിന്ന് പിൻവലിച്ചാൽ ഫീസ്

കാഞ്ഞങ്ങാട്: 5000 രൂപയിൽ കൂടുതൽ ഏടിഎമ്മിൽ നിന്ന് പിൻവലിച്ചാൽ ഫീസ് ഈടാക്കണമെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ആർബിഐ ഇക്കാര്യമറിയിച്ചത്. വൻ തുക ഏടിഎമ്മിൽ നിന്ന് പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് 5000
ത്തിന് മേൽ പിൻവലിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനിച്ചത്. ഓരോ തവണ അയ്യായിരം രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോഴും ഫീസ് ഈടാക്കണമെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ചീഫ് എക്സിക്യുട്ടീവ് വി.ജി. കണ്ണൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

LatestDaily

Read Previous

കെ.കെ.അബ്ദുൾ ഖാദറും കൂട്ടരും ഐ എൻ എൽ വിടുന്നു

Read Next

കാർ പുഴയിൽ വീണ് യുവാവ് മരിച്ചു