ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിത്രം പരാജയപ്പെട്ടാലും മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ പ്രതിഫലം വർധിപ്പിക്കുന്നുവെന്ന നിർമ്മാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി നടൻ പൃഥ്വിരാജ്. ഒരു താരത്തിന്‍റെ ശമ്പളം എത്രയാണെന്ന് തീരുമാനിക്കുന്നത് നടനോ നടിയോ ആണ്. എന്നാൽ ആ നടനെയോ നടിയെയോ വച്ച് സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിർമ്മാതാക്കളാണെന്നും ഈ നടൻ ആവശ്യപ്പെടുന്ന ശമ്പളം സാധ്യമല്ലെന്ന് തോന്നിയാൽ ആ നടനെ വച്ച് സിനിമ ചെയ്യരുതെന്നും പൃഥ്വിരാജ് പറഞ്ഞു.
തുല്യ വേതനം വേണമെന്ന ആവശ്യം ഞാൻ അംഗീകരിക്കുന്നു. സ്ത്രീകൾക്ക് തുല്യവേതനത്തിൻ അർഹതയുണ്ട്. എന്നാൽ അതിൽ ഒരു പ്രധാന കാര്യമുണ്ട്. രാവണ്‍ സിനിമയിൽ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലം ലഭിച്ചില്ല. എനിക് കുറവാണ് കിട്ടിയത്. ഒരു നടിയുടെയും നടന്‍റെയും പ്രതിഫലം തീരുമാനിക്കുന്നത് താരമൂല്യമാണെന്നും പൃഥ്വിരാജ് പറയുന്നു.