ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ അനുപം ഖേർ. “അശോക സ്തംഭത്തിലെ സിംഹങ്ങളുടെ ഭാവത്തിലുണ്ടായ മാറ്റം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സിംഹമാണെങ്കിൽ, ചിലപ്പോൾ പല്ല് കാണിച്ചെന്ന് വരും. എല്ലാറ്റിനുമുപരിയായി, ഇത് സ്വതന്ത്ര ഇന്ത്യയുടെ സിംഹമാണ്. ആവശ്യമെങ്കിൽ കടിച്ചെന്നും വരും” അനുപം ഖേർ ട്വീറ്റ് ചെയ്തു.
പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന് പിന്തുണയുമായി സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയ സാഹചര്യത്തിലാണ് അനുപം ഖേർ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയത്.