ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: കേന്ദ്രം ഫണ്ട് നൽകിയാൽ ദേശീയപാതയിലെ കുഴികൾ നികത്താൻ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
“ദേശീയപാതയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. അറ്റകുറ്റപ്പണികൾ നേരിട്ട് നടത്താൻ കഴിയുന്നില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാത വിഭാഗം സഹായിക്കും. ഇക്കാര്യം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം ഫണ്ട് നൽകിയാൽ അത് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തും. ആലപ്പുഴയിൽ ഈ മാതൃകയിൽ നേരത്തെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു” എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.