‘പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാമിന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്ത് കൂടാ’

തിരുവനന്തപുരം: പ്രതിയായ ദിലീപിന് അഭിനയിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ശ്രീറാം വെങ്കിട്ടരാമന് കളക്ടറായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ശ്രീറാം വെങ്കിട്ടരാമൻ ഒരു കേസിലെ പ്രതിയാണ്. അയാള്‍ക്കെതിരെ സര്‍വീസ് നടപടിയെടുത്തു, തിരിച്ചെടുത്തു. എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ശ്രീറാമിനെ തിരിച്ചെടുത്തത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടുത്തെ മതസംഘടനകളല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Previous

തൊഴിലാളികൾക്കായി തൊഴിൽ വകുപ്പിന്റെ ഓൺലൈൻ ദേശഭക്തിഗാന മത്സരം

Read Next

‘ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ്’