ഐസ്പ്ലാന്റിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് ഇറക്കിയ ഉത്തരവ് കെട്ടിവെച്ചു

ചെറുവത്തൂർ : ചെറുവത്തൂരിൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഐസ് പ്ലാന്റിൽ നിന്നുളള മലിനീകരണത്തിനെതിരെ  സമീപവാസി നല്കിയ പരാതിയിൽ  മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച ഉത്തരവിൽ 6 വർഷമായിട്ടും നടപടിയായില്ല.

ചെറുവത്തൂരിൽ ദേശീയ പാതയുടെ പടിഞ്ഞാറു വശത്തെ  നാഷണൽ ഐസ് പ്ലാന്റിനെതിരെ സമീപവാസിയായ ആമീന അഹമ്മദലി നൽകിയ പരാതിയിൽ 2014 ജുലൈ മാസത്തിലാണ് ആമിനയ്ക്ക് അനുകൂലമായ ഉത്തരവുണ്ടായത്. ഐസ് പ്ലാന്റിൽ നിന്നുളള മലിന ജലം ഒഴുക്കി  വിടുന്നത് മൂലം കിണറിലെ ജലം മലിനമായതിനെത്തുടർന്നാണ് ഇവർ മലീനീകരണ നിയന്ത്രണ ബോർഡിൽ 6 വർഷം മുമ്പ് പരാതി കൊടുത്തത് .

മലിന ജലം സംസ്ക്കരിക്കാനുളള  സംവിധാനമില്ലാത്തതിനാൽ ഐസ്പ്ലാന്റിൽ നിന്നും പുറത്തേക്കൊഴുകി വിടുന്ന ജലം സമീപ പ്രദേശത്തെ കുടിവെളള സ്രോതസ്സുകളെ മൊത്തം മലിനമാക്കുകയാണ് . ആമിനയുടെ കിണറിനകത്തെ വെളളത്തിൽ അമോണിയയുടെയും , ഇരുമ്പിന്റെയും അംശം കലർന്നതിനാൽ വെളളം തീർത്തും ഉപയോഗ ശൂന്യമാണ് പ്ലാന്റിൽ നിന്നും ഒഴുകി വിടുന്ന വെളളത്തിൽ നിന്നാണ് ഇവരുടെ കുടി വെളള സ്രോതസ്സിൽ അമോണിയ കലരുന്നത്.

ആമിന അഹമ്മദലിയുടെ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ 2014 മെയ് 12, 29  എന്നീ തീയ്യതികളിൽ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കുടിവെളളത്തിൽ ക്ലോറൈഡിന്റെ അംശം  അനുവദനീയമായതിലും കൂടുതൽ അളവിലുളളതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

അതിനാൽ ഐസ് പ്ലാന്റിൽ നിന്നും പുറത്തുളള വെളളം ഭൂമിയിലേയ്ക്ക്  കളയാതെ ശേഖരിച്ച് വെയ്ക്കുകയും നിറയുന്നതിനനുസരിച്ച് കടലിൽ കളയാനുമുളള  നടപടികൾ സ്വീകരിച്ച് 7 ദിവസത്തിനുളളിൽ വിവരമറിയിക്കണമെന്നും മലിനീകരണ  നിയന്ത്രണ ബോർഡ് ഉത്തരവിട്ടിരുന്നു

2014 ജുലൈ 1 ന് ഐസ് പ്ലാന്റ് ഉടമ വി.പി.പി മുഹമ്മദ് കുഞ്ഞിക്ക് നൽകിയ ഉത്തരവ്  6 വർഷം കഴിഞ്ഞിട്ടും ഐസ് പ്ലാന്റ് ഉടമ നടപ്പാക്കിയിട്ടില്ല. ആമിന അഹമ്മദിന്റെ തൊട്ടുചേർന്നാണ് ഐസ് പ്ലാന്റ് സ്്ഥിതി ചെയ്യുന്നത്.

പ്ലാന്റിൽ നിന്നുണ്ടാകുന്ന ജലമലിനീകരണം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം

LatestDaily

Read Previous

അജാനൂർ 17-ാം വാർഡ് അടച്ചിട്ടു

Read Next

ചിത്താരി പോക്സോ പ്രതിക്ക് ലുക്കൗട്ട്