കർണാടകയിൽ ഐഎഎസ്-ഐപിഎസ് പോര്; രോഹിണി നഗ്ന ചിത്രങ്ങൾ അയച്ചുവെന്ന് രൂപ

ബെംഗളൂരു: കർണാടകയിൽ വനിതാ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥമാരുടെ സോഷ്യൽ മീഡിയയിലൂടെയുള്ള പോര് തുടരുന്നു. രണ്ട് ദിവസത്തെ ആരോപണങ്ങൾക്ക് ശേഷം, മൂന്നാം ദിവസവും ഡി. രൂപ ഐപിഎസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരി നഗ്നചിത്രങ്ങൾ അയച്ചുവെന്ന് ആരോപിച്ചാണ് തിങ്കളാഴ്ചത്തെ ഫേസ്ബുക്ക് പോസ്റ്റ്.

അയച്ച നഗ്നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്ക്രീൻഷോട്ടും അവർ പങ്കിട്ടു. ചില സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള മറുപടിയുമാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. എന്നാൽ ആർക്കാണ് ഈ സന്ദേശം അയച്ചതെന്ന് രൂപ വ്യക്തമാക്കിയിട്ടില്ല.

ഡിലീറ്റ് ചെയ്ത നഗ്നചിത്രങ്ങളെക്കുറിച്ച് രോഹിണി സിന്ദൂരി മാധ്യമങ്ങളോട് വിശദീകരിക്കുമോ എന്നായിരുന്നു രൂപയുടെ ചോദ്യം. “ഇത് അവരുടെ നമ്പറാണ്, ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നഗ്നചിത്രങ്ങൾ അയയ്ക്കാൻ കഴിയുമോ? എന്തിനാണ് അവർ നഗ്നചിത്രങ്ങൾ അയച്ചത്? ഒത്തുതീർപ്പിന്‍റെ ഭാഗമായാണോ? അതോ പ്രാഥമികാന്വേഷണത്തിൽ ഉന്നയിച്ച ആരോപണങ്ങളിലെ തുടർനടപടികൾ ഒഴിവാക്കാനാണോ? അവർ ഉത്തരം പറയണം,” രൂപ ഫേസ്ബുക്കിൽ കുറിച്ചു.

K editor

Read Previous

എല്ലാ സഹായങ്ങൾക്കും നന്ദി; രക്ഷാപ്രവർത്തനത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി

Read Next

മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്കാരം ജോണ്‍ ബ്രിട്ടാസിന്‌