കോടതി കാണാൻ ആഗ്രഹം; പെൺമക്കളുമായി ചന്ദ്രചൂഡ് കോടതിയിൽ

ന്യൂഡൽഹി: സുപ്രീം കോടതിയിലെത്തിയ രണ്ട് അതിഥികൾ മുതിർന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഹൃദയത്തിലിടം നേടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ ഭിന്നശേഷിക്കാരായ മഹി (16), പ്രിയങ്ക (20) എന്ന ദത്തുപുത്രികളാണ് സുപ്രീം കോടതിയിലെത്തിയത്.

രാവിലെ 10 മണിയോടെ ചന്ദ്രചൂഡ് തന്‍റെ മക്കളെ പൊതു ഗാലറിയിൽ നിന്ന് കോടതിമുറിയിലേക്ക് കൊണ്ടുവരുകയും കോടതി നടപടികളും വിശദീകരിക്കുകയും ചെയ്തു. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഇരിപ്പിടങ്ങളും കാണിച്ചു. ചേംബറിലേക്ക് കൊണ്ടുപോയി ഓഫീസിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു.

മക്കൾ സുപ്രീം കോടതി കാണണമെന്ന് ആഗ്രഹിച്ചതിനെ തുടർന്നാണ് ചന്ദ്രചൂഡ് ഇവരെ കൊണ്ടുവന്നതെന്നാണ് വിവരം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 9 നാണ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2024 നവംബർ 10 വരെയാണ് കാലാവധി. ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി.ചന്ദ്രചൂഡിന്‍റെ മകനാണ് അദ്ദേഹം.

Read Previous

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ

Read Next

ഡൽഹി ജയിലുകളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ