ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു; എ.എ. റഹീം

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് എ.എ റഹീം എം.പി. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“രാജ്യസഭയില്‍ നിന്ന് ഞങ്ങള്‍ 19 പ്രതിപക്ഷ
അംഗങ്ങളെ സസ്പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസന്‍,
സഖാവ് പി. സന്തോഷ്‌കുമാര്‍ എന്നിവരെയും സസ്പെന്റ് ചെയ്തു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.” അദ്ദേഹം കുറിച്ചു

K editor

Read Previous

വിചാരണത്തടവുകാര്‍ക്ക് ജാമ്യം നൽകാത്തതിൽ യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

Read Next

ജെൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി