ചെസ് കളി വളരെ ഇഷ്ട്ടമാണ്: ചെസ്സിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി രജനീ കാന്ത്

ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ തമിഴ്നാട് ഒരുങ്ങുമ്പോൾ, ചെസ്സിനോടുള്ള തന്‍റെ പ്രണയം തുറന്ന് പറഞ്ഞു സ്റ്റൈൽ മന്നൻ രജനീകാന്ത്. ഇൻഡോർ ഗെയിം എന്ന നിലയിൽ ചെസ്സ് തനിക്ക് വളരെയധികം ഇഷ്ടമാണെന്ന് രജനീകാന്ത് പറഞ്ഞു. 44-ാമത് ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുത്തവരെ അദ്ദേഹം അഭിനന്ദിക്കുകയും ട്വിറ്ററിലൂടെ ‘ചെസ്സ് ഒളിമ്പ്യാഡ് 2022’ എന്ന ഹാഷ്ടാഗിന് കീഴിൽ ചെസ്സിനോടുള്ള തന്‍റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും വിജയാശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. ചിന്താമഗ്നനായിരുന്ന് ചെസ് കളിക്കുന്ന ഒരു ഫോട്ടോയും രജനീകാന്ത് പങ്കുവച്ചിട്ടുണ്ട്.

Read Previous

ചെസ് ഒളിമ്പ്യാഡ്: ‘പരസ്യത്തില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രം ഉള്‍പ്പെടുത്തണം’

Read Next

റിപ്പോര്‍ട്ടര്‍ ചാനല്‍ കെ.സുധാകരനോട് മാപ്പുപറഞ്ഞതായി കേന്ദ്ര മന്ത്രി