ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ. ബെംഗളൂരുവിലെ കർണാടക പിസിസി ആസ്ഥാനത്തെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഗാന്ധി കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ഇപ്പോൾ മറ്റൊന്നിനും പ്രസക്തിയില്ല” അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ആകെ 494 പേർക്കാണ് വോട്ടവകാശമുള്ളത്. ഖാർഗെ വോട്ട് ചെയ്യാനെത്തിയപ്പോൾ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ സന്നിഹിതനായിരുന്നു. ഭാരത് ജോഡോ യാത്രയുമായി കർണാടകയിലുള്ള രാഹുൽ ഗാന്ധിക്കും വോട്ട് രേഖപ്പെടുത്താൻ അർഹതയുള്ള മറ്റ് 40 പേർക്കുമായി ബെള്ളാരിയിൽ ഒരു പോളിംഗ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്.
എ.ഐ.സി.സി ആസ്ഥാനത്ത് ഉൾപ്പെടെ രാജ്യത്തുടനീളം ആകെ 68 പോളിംഗ് ബൂത്തുകളാണുള്ളത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും.