ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നാഗ്‌പുർ: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ചടങ്ങിലാണ് ഗഡ്കരി മനസ് തുറന്നത്.
“ഒരുപാട് സമയങ്ങളിൽ രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തേക്കാൾ കൂടുതലായി പലതും ജീവിതത്തിലുണ്ട്. സാമൂഹിക മാറ്റത്തിനേക്കാൾ അധികാരം നേടുക എന്നതാണ് ഇപ്പോൾ രാഷ്ട്രീയത്തിന്റെ ലക്ഷ്യമായി നമ്മൾ കാണുന്നത്. സാമൂഹിക – സാമ്പത്തിക മാറ്റത്തിനുള്ള ശരിയായ ഉപകരണമാണു രാഷ്ട്രീയം’– ഗഡ്കരി പറഞ്ഞു.
സാമൂഹിക പ്രവർത്തകനായ ഗിരീഷ് ഗാന്ധിയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. മുൻ നിയമസഭാംഗമായ ഗിരീഷ് 2014ലാണ് എൻസിപിയിൽ നിന്ന് രാജിവെച്ചത്. ഗിരീഷിനെ രാഷ്ട്രീയം വിടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് താൻ എപ്പോഴും ശ്രമിച്ചതെന്ന് ഗഡ്കരി സദസ്സിനോട് പറഞ്ഞു.