എന്നെ നിയമിച്ചിരിക്കുന്നത് മന്ത്രിമാരെ വിലയിരുത്താൻ: ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്ത്. സർക്കാർ പരിധി വിടരുതെന്ന് ആവർത്തിച്ച ഗവർണർ, തന്റെ പ്രകടനം വിലയിരുത്താൻ മന്ത്രിമാർക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ചു. അതേസമയം, വി.സി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും അല്ലാത്തവർ ആരെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

തന്നെ വിലയിരുത്താൻ വരേണ്ടെന്നും മന്ത്രിമാരുടെ നടപടികൾ വിലയിരുത്താനാണ് തന്നെ നിയമിച്ചതെന്നും ഗവർണർ പറഞ്ഞു. മന്ത്രിമാർ പാർട്ടിക്കാരെ പ്രൈവറ്റ് സ്റ്റാഫായി നിയമിക്കുകയാണെന്നും ഗവര്‍ണർ ആരോപിച്ചു.

Read Previous

ഗവർണർക്കെതിരെ പ്രതികരിച്ച് മന്ത്രി കെ രാജൻ  

Read Next

എല്‍ദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; അറസ്റ്റില്ല