ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി പുറത്ത്.
ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിന് തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും, ഇക്കാര്യത്തിൽ തുടർനടപടി ആവശ്യമില്ലെന്നാണ് കരുതുന്നതെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു.
തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിലെ വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച അഞ്ച് പേജുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്.