ഫോൺവിളിച്ചത് സ്മൃതി ഇറാനിയാണെന്ന് മനസ്സിലായില്ല; ഉദ്യോഗസ്ഥനെതിരെ അന്വേഷണം

അമേഠി: ഫോണ്‍ വിളിച്ചത് കേന്ദ്രമന്ത്രിയാണെന്ന് തിരിച്ചറിയാത്തതിന് ഉത്തർപ്രദേശിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഗുമസ്തനായ ദീപക് തന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം നടക്കുന്നത്.

മുസാഫിര്‍ഖാനയിലെ പഹല്‍വാന്‍ ഗ്രാമത്തിലെ താമസക്കാരനായ കരുണേഷ്‌ പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിയെ ബന്ധപ്പെട്ടിരുന്നു.

അധ്യാപകനായ അച്ഛൻ മരിച്ചതിനാൽ അമ്മ സാവിത്രി ദേവിക്ക് പെൻഷൻ അർഹതയുണ്ടെന്നും എന്നാൽ ഗുമസ്തനായ ദീപക് അതിനുള്ള രേഖകൾ പരിശോധിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

K editor

Read Previous

ഈന്തപ്പഴം കയറ്റുമതിയിൽ സൗദി ഒന്നാം സ്ഥാനത്ത്

Read Next

‘കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതം’