സത്താര്‍ വര്‍ക്കായില്ലെങ്കില്‍ അഭിനയം നിര്‍ത്താനായിരുന്നു തീരുമാനം: കാളിദാസ് ജയറാം

അഭിനയം തന്‍റെ ഫീൽഡല്ലെന്ന് കരുതിയപ്പോൾ ഇടവേളയെടുത്ത് അമേരിക്കയിൽ പോയി ഒരു തിയേറ്റർ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തുവെന്ന് നടൻ കാളിദാസ് ജയറാം. തങ്കത്തിലെ സത്താർ എന്ന കഥാപാത്രം വര്‍ക്ക് ആയില്ലെങ്കില്‍ അഭിനയം നിർത്തുമായിരുന്നുവെന്ന് നടൻ കാളിദാസ് ജയറാം പറഞ്ഞു.

“ഞാൻ ഒരു ഇടവേള എടുത്ത് അമേരിക്കയിലേക്ക് പോയി, അഭിനയം എന്‍റെ ഫീൽഡല്ല എന്ന് കരുതി, ഞാൻ ചെയ്ത ജോലികളൊന്നും ശരിയാകാത്തത് എന്നെ കുറച്ച് ആശയക്കുഴപ്പത്തിലാക്കി. സുധ കൊങ്കര മാഡം അവിടെ എത്തിയതിന് ശേഷമാണ് എന്നെ വിളിച്ചത്. ഞാൻ അമേരിക്കയിലാണെന്ന് പറഞ്ഞപ്പോൾ സ്ക്രിപ്റ്റ് വായിച്ച് തീരുമാനിക്കാമെന്നാണ് പറഞ്ഞത്”.

അത്രയും നല്ല സിനിമയില്‍ ഏത് കഥാപാത്രം ആയാലും ചെയ്യാം എന്ന മനസ്സായിരുന്നു എനിക്ക്. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ റിലീസായിട്ടുള്ള നച്ചത്തിരം നഗര്‍ഗിരത് ആണ് കാളിദാസിന്റെ ഏറ്റവും പുതിയ ചിത്രം.

Read Previous

മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Read Next

കേരളത്തിന് വേണ്ടത് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍; പ്രധാനമന്ത്രി