ബീഫ് കഴിച്ചിരുന്നു ഇപ്പോഴും കഴിക്കാറുണ്ട്; വിവാദത്തിൽ പെട്ട് കശ്മീർ ഫയൽ സംവിധായകനും

രൺബീർ കപൂറിന് പിന്നാലെ ബീഫ് വിവാദത്തിൽ അകപ്പെട്ട് കശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയും. ബീഫ് തന്‍റെ പ്രിയപ്പെട്ട ഭക്ഷണമാണെന്ന് വിവേക് അഗ്നിഹോത്രി പറയുന്ന ഒരു പഴയ വീഡിയോയാണ് രൺബീറിന്‍റെ ആരാധകർ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ബീഫ് വിഷയത്തിൽ രൺബീറിനെ വിമർശിച്ച് വിവേക് അഗ്നിഹോത്രി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ രൺബീറിന്‍റെ ആരാധകർ വിവേകിന്‍റെ വീഡിയോയുമായി എത്തിയത്. “ഞാൻ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും നല്ല ബീഫ് എവിടെ കിട്ടുമെന്ന് ഞാൻ എഴുതിയിട്ടുണ്ട്. അന്നും കഴിച്ചിരുന്നു, ഇപ്പോൾ കഴിക്കാറുണ്ട്. ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല” വിവേക് അഗ്നിഹോത്രി വീഡിയോയിൽ പറയുന്നു.

Read Previous

12 അടി നീളവും 20 കിലോ തൂക്കവും; കോതമംഗലത്ത് കൂറ്റന്‍ മലമ്പാമ്പിനെ പിടികൂടി

Read Next

കേരള ബിജെപിയുടെ ചുമതല പ്രകാശ് ജാവഡേക്കറിന്