മോദിയോട് ഭയമില്ല, അവര്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി ആരോപിച്ചു. വിയോജിപ്പുള്ള ശബ്ദങ്ങളെ ഉൻമൂലനം ചെയ്യാൻ സമ്മർദം ചെലുത്താനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) മൂന്ന് ദിവസത്തേക്ക് ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസങ്ങളിലായി 50 മണിക്കൂറാണ് ഇയാളെ ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Read Previous

അതിതീവ്ര മഴ മുന്നറിയിപ്പ്; കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി

Read Next

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം