മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന

എറണാകുളം: താൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തിണ് മാധ്യമം പത്രത്തിനെതിരെ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന ജലീലിന്‍റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ് . സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ് കത്ത് വാട്സ്ആപ്പിൽ അയച്ചത്. പത്രം എങ്ങനെയെങ്കിലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം തന്നെ വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്ന ആരോപിച്ചു.

ജലീൽ ചാറ്റ് ചെയ്യുമ്പോൾ ഞാൻ കോൺസൽ പി.എ ആയിരുന്നില്ല. 2020 ജൂൺ 25 നാണ് വാട്സാപ്പിൽ കത്തയച്ചത്. സെപ്റ്റംബറിൽ ജോലി ഉപേക്ഷിച്ചെന്നും സ്വപ്ന പറഞ്ഞു. യു.എ.ഇ അധികൃതർക്ക് കത്തെഴുതിയ ശേഷം യു.എ.ഇ കോൺസൽ ജനറലിനെയും തന്നെയും പലതവണ ഫോണിൽ വിളിച്ച് പത്രത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസ് വന്നതോടെ ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം അവസാനിച്ചുവെന്നും സ്വപ്ന പറഞ്ഞു.

മാധ്യമം പൂട്ടിക്കണമെന്നോ നിരോധിക്കണമെന്നോ താൻ പറഞ്ഞില്ലെന്ന ജലീലിന്‍റെ വാദവും സ്വപ്ന തള്ളി. ഗൾഫിലെ മലയാളികളുടെ മരണവാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ മാധ്യമം പത്രത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്താനായിരുന്നു ജലീലിന്‍റെ ശ്രമം. ജലീൽ രാജ്യദ്രോഹക്കുറ്റം ചെയ്തു. ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ ജലീലിന് എത്രമാത്രം ഇംഗ്ലീഷ് അറിയാമെന്ന് തനിക്ക് മനസ്സിലായെന്നും സ്വപ്ന പരിഹസിച്ചു.

Read Previous

‘സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്’ ; ജൂറിക്ക് തെറ്റുപറ്റി

Read Next

ജഴ്‌സി വില്‍പ്പന: റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടന്ന് ഡിബാല