താൻ ശശി തരൂരിന്റെ ആരാധകൻ; പ്രശംസിച്ച് സ്‍പീക്കര്‍ എ.എൻ ഷംസീർ

തിരുവനന്തപുരം: ശശി തരൂരിനെ ‘വിലക്കിയത്’ സംബന്ധിച്ച് കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ തരൂരിനെ പുകഴ്ത്തി സ്പീക്കർ എ.എൻ ഷംസീർ. താൻ തരൂരിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷംസീറിന്റെ പ്രശംസ.

മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഷംസീര്‍ തരൂരിനെ പുകഴ്ത്തിയത്. “ശശി തരൂരിന്റെ കടുത്ത ആരാധകനാണ് ഞാൻ. വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥി സംഘടന നേതാവായിരിക്കുമ്പോഴാണ് തരൂരിനെ പരിചയപ്പെടുന്നത്. തിരുവനന്തപുരത്തെ ലീല ഹോട്ടലിൽ വെച്ചായിരുന്നു കണ്ടത്. അന്ന് അദ്ദേഹം യുഎൻ പ്രതിനിധിയായിരുന്നു. അദ്ദേഹം ചില വാക്കുകൾ പറയുമ്പോൾ അതിന് അർത്ഥം തേടി ഞങ്ങൾ പോകുമായിരുന്നു. വൊക്കാബുലറി ശക്തിപ്പെടുത്തണമെന്ന് ആഗ്രഹമുള്ളത് കൊണ്ടായിരിക്കാം പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്ന വാക്കുകളെല്ലാം ഞാൻ നോട്ട് ചെയ്ത് വെക്കാറുണ്ട്.” ഷംസീർ പറഞ്ഞു.

K editor

Read Previous

പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

Read Next

ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ ആക്രമണം; ഷൂട്ടിംഗ് നിർത്തി വെച്ചു