Breaking News :

ഭാര്യയും ഭർത്താവും ബേക്കൽ പോലീസ്

ബേക്കൽ: ഗ്രേഡ് എസ്ഐ ആയ ഭർത്താവും, സീനിയർ സിവിൽ പോലീസ് ഓഫീസറായ ഭാര്യയും ഒരു പോലീസ് സ്റ്റേഷനിൽ സേവനത്തിൽ.

പോലീസിൽ പതിവില്ലാത്ത നിയമനം ബേക്കൽ പോലീസ് സ്റ്റേഷനിലാണ്.

ബദിയടുക്കയിൽ നിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ കൊച്ചുറാണിയെ(എസ് സി പി ഒ1459) ബേക്കലിൽ നിയമിച്ചപ്പോൾ, കാസർകോട് ടൗൺ സ്റ്റേഷനിൽ നിന്ന് ഇവരുടെ ഭർത്താവ് ജോണിനെയും ബേക്കലിൽ നിയമിച്ചു.

കാസർകോട് പന്നിപ്പാറയിലാണ് ഇരുവരും താമസം. ഇവരുടെ സ്ഥലം മാറ്റത്തിൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് അബദ്ധം പിണഞ്ഞതായി കരുതുന്നു.

ഭാര്യയ്ക്കും ഭർത്താവിനും ഒരു പോലീസ് സ്റ്റേഷനിൽ നിയമനം നൽകുന്നത് അപൂർവ്വമാണ്.

Read Previous

ഹൈക്കോടതി ജഡ്ജ് ക്വാറന്‍റീനില്‍, കൊച്ചിയിൽ അഭിഭാഷക അസോസിയേഷൻ ഓഫീസടച്ചു

Read Next

അബുദാബിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തും