പരപുരുഷ ബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

ബേഡകം : ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ കുറത്തിക്കുണ്ടിൽ യുവാവ് ഭാര്യയെ അടിച്ചു കൊന്നു. ഇന്ന് പുലർച്ചെ 3–30 മണിക്കാണ് സംഭവം. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവതി ബേഡഡുക്ക താലൂക്കാശുപത്രിയിലാണ് മരണപ്പെട്ടത്.

കുറത്തിക്കുന്ന് കോളനിയിലെ  കൂലിത്തൊഴിലാളി അരുൺ കുമാറാണ് 25, ചാരിത്ര്യ ശുദ്ധിയിൽ സംശയം തോന്നി ഭാര്യ സുമിതയെ 23, അടിച്ചുകൊന്നത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് അരുൺ കുമാറിന് സംശയമുണ്ടായിരുന്നു. ഇതെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികൾക്ക് 3 വയസ്സുള്ള ഒരു കുട്ടിയുണ്ട്.

അരുൺ കുമാറിനെ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ ബേഡകം പോലീസ് അരുൺ കുമാറിനെതിരെ കൊലപാതകക്കുറ്റത്തിന് കേസ്സെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

സല്യൂട്ട് വിവാദം; പോലീസ് ഡ്രൈവറെ മാറ്റിയത് യുവതിയുടെ സംഭാഷണം പുറത്തുവിട്ടതിന്

Read Next

കുളിസീൻ ചിത്രീകരണം: മകനെ കള്ളക്കേസ്സിൽ കുടുക്കിയതാണെന്ന് മാതാവ്