തിരുവനന്തപുരത്ത് ലഹരി കേസുകളില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ എക്സൈസ് കേസുകൾ ഗണ്യമായി വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് മാസത്തിനിടെ 7,540 കേസുകളാണ് എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത്. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ 89 ഗ്രാം, 36 ഗ്രാം ഹാഷിഷ്, 125 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

915 അബ്കാരി കേസും 225 എൻ.ഡി.പി.എസ് കേസുകളും. ആകെ 6,400 കോട്പ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണിത്. 443 ലിറ്റർ ചാരായം, 3,165 ലിറ്റർ വിദേശമദ്യം, 124 ലഹരി ഗുളികകൾ, 84 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു.

വിവിധ കേസുകളില്‍നിന്നു പിഴയായി 12,72400 രൂപയും ഈടാക്കി. ആവശ്യത്തിനു ജീവനക്കാരും വാഹനങ്ങളുമില്ലെങ്കിലും ഓണക്കാലത്ത് എക്സെസ് വീണ്ടും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

K editor

Read Previous

കാശ്മീരിൽ നിയന്ത്രണമേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം: 3 ഭീകരർ കൊല്ലപ്പെട്ടു

Read Next

അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; പിടികൂടിയത് പയ്യന്നൂരില്‍ ഒളിവില്‍ കഴിയവെ