കേരളത്തിലെ വീട്ടമ്മമാരും ഹിന്ദി സംസാരിക്കുന്നവരാണെന്ന് കെ സുരേന്ദ്രന്‍

മലപ്പുറം: മുപ്പത് ലക്ഷത്തോളം മലയാളികൾ വിദേശത്ത് താമസിക്കുന്നുണ്ടെന്നും അവരെല്ലാം ഹിന്ദി പഠിച്ചവരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ഹിന്ദി അടിച്ചേൽപ്പിക്കുകയല്ല മറിച്ച് മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും പഠിക്കണമെന്നാണ് കേന്ദ്ര സർക്കാരും ബിജെപിയും ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി വരേണ്യവർഗത്തിന്‍റെ ഭാഷയാണെന്ന് ചിലർ തെറ്റായി പ്രചരിപ്പിക്കുന്നു. നീചമായ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

“10 മുതൽ 30 ലക്ഷം വരെ മലയാളികൾ വിദേശത്തും മറ്റിടങ്ങളിലും താമസിക്കുന്നുണ്ട്. അവരെല്ലാം ഹിന്ദി പഠിച്ചവരാണ്. മലപ്പുറം ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളാണ് ദുബായിൽ ഹിന്ദി സംസാരിക്കുന്നത്. നമ്മുടെ വീട്ടമ്മമാർ 25-30 ലക്ഷം വരുന്ന കുടിയേറ്റ തൊഴിലാളികളോട് ഹിന്ദിയാണ് സംസാരിക്കുന്നത്,” സുരേന്ദ്രൻ പറഞ്ഞു.

Read Previous

ഒഎൽഎക്സ് വഴി ഐഫോണ്‍ തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍

Read Next

തമിഴ്നാട്ടിൽ വിഷവാതകം ശ്വസിച്ച് വിദ്യാർത്ഥികൾ അവശനിലയിൽ