ഭർതൃമതി വീടുവിട്ടത് ടിക്ടോക്കിൽ പരിചയപ്പെട്ട ഓട്ടോ ഡ്രൈവർക്കൊപ്പം

രാജപുരം: വീടുവിട്ട കള്ളാർ ഭർതൃമതി ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം പോലീസിൽ ഹാജരായി. കള്ളാർ ഒരളയിലെ സുരേഷിന്റെ ഭാര്യ ഷൈമയാണ് 22, പാലക്കാട്ടെ ഓട്ടോ ഡ്രൈവർ പ്രശാന്തിനൊപ്പം 30, ഇന്ന് രാവിലെ രാജപുരം പോലീസിൽ ഹാജരായത്.

മാവുങ്കാലിൽ നടന്ന വിവാഹച്ചടങ്ങിൽ സംബന്ധിക്കാൻ ബുധനാഴ്ച രാവിലെ ഭർത്താവ് മാവുങ്കാലിലേക്ക് കൊണ്ടുവിട്ട ഷൈമയെ പിന്നീട് കാണാതാവുകയായിരുന്നു. കുണ്ടംകുഴി എടപ്പണി സ്വദേശിയായ യുവതിയുടെ സഹോദരൻ രതീഷിന്റെ പരാതിയിൽ പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവതി, കാമുകനൊപ്പമുള്ളതായി വ്യക്തമായത്.

പോലീസ് ആവശ്യപ്പെട്ടതനിസരിച്ച് ഷൈമ ഇന്ന് പാലക്കാട്ടു നിന്നാണ്  പ്രശാന്തിനൊപ്പം സ്റ്റേഷനിലെത്തിയത്. നവ മാധ്യമമായ ടിക്ടോകിലൂടെയാണ്  പ്രശാന്തുമായുള്ള പരിചയമെന്ന് ഷൈമ പോലീസിനോട് പറഞ്ഞു.  പിന്നീട് പ്രണയ ബദ്ധിതരായി ഒളിച്ചോടുകയായിരുന്നു. ഷൈമയെ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read Previous

വിവരാവകാശ വീഴ്ച: പോലീസ് ഉദ്യോഗസ്ഥന് പിഴശിക്ഷ

Read Next

നിഷ്മയുടെ മരണത്തിൽ ഡോക്ടറെ ചോദ്യം ചെയ്തു