രോഗത്തിൽ മനം നൊന്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

കാഞ്ഞങ്ങാട്: രോഗത്തിൽ മനംനൊന്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ചോയ്യംങ്കോട്ടെ കെ. കൃഷ്ണന്റെ ഭാര്യ സുശീലയാണ് 59, ഇന്നലെ രാത്രി പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ മരണപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഇന്നലെ രാവിലെ 11 മണിയോടെയാണ് സുശീല സ്വന്തം വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. അഗ്്നിശമന സേനയാണ് പരിയാരം ആശുപത്രിയിലെത്തിച്ചത്.

കിനാനൂർ ഗവ. ഹൈസ്കൂളിലെ ജോലിക്കാരിയാണ്. ജന്മനാ കാഴ്ചക്കുറവുണ്ടായിരുന്ന സുശീലയ്ക്ക് മുട്ടുവേദനകളുൾപ്പെടെ രോഗമുണ്ടായിരുന്നു.  രോഗത്തിൽ മനംനൊന്താണ് ആത്മഹത്യചെയ്തതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മക്കൾ: ശ്രീജേഷ്, ശ്രീഷ്മ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജനാർദ്ദനൻ, ശിവരാമൻ, പരേതരായ ഭരതൻ, ഭാസ്ക്കരൻ.

Read Previous

മയക്കുമരുന്ന് ശേഖരവുമായി കാഞ്ഞങ്ങാട് സ്വദേശികൾ ഉളിയത്തടുക്കയിൽ അറസ്റ്റിൽ

Read Next

മക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് പോലീസ് കാവലിൽ ചികിത്സയിൽ