ഭർതൃമതി വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കാണാതായ ഭർതൃമതിയെ വീട്ടുമുറ്റത്തെ കിണറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിലെ ഷാജിയുടെ ഭാര്യ ശോഭയെയാണ് 38, മുത്തപ്പനാർകാവിലെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായി ഒരു ദിവസത്തിന് ശേഷമാണ് മൃതദേഹം കിണറ്റിൽ കാണപ്പെട്ടത്.

കാസർകോട് അടൂർ സ്വദേശിനിയായ ശോഭയും മാവുങ്കാൽ പാൽ സൊസൈറ്റിയിലെ ജീവനക്കാരനായ ഷാജിയും തമ്മിലുള്ള വിവാഹം രണ്ടരവർഷം മുമ്പാണ് കഴിഞ്ഞത്. ഇന്നലെ പുലർച്ചെ ഷാജി പാൽ സൊസൈറ്റിയിലേക്ക് ജോലിക്ക് പോയ ശേഷം മുത്തപ്പനാർകാവിലെ വീട്ടിൽ നിന്നും ശോഭയെ കാണാതാവുകയായിരുന്നു.

ഇന്നലെ പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും, കണ്ടെത്താൻ കഴിയാത്തതിനാൽ ബന്ധുക്കൾ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.ഇന്ന് രാവിലെ രാവിലെ വെള്ളം കോരുന്നതിനിടെ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഹൊസ്ദുർഗ് തഹസിൽദാർ മൃതദേഹം ഇൻകസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടക്കും. ചുറ്റുമതിലുള്ള കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. അടൂരിലെ പരേതനായ ബംബൂട്ടന്റെ മകളാണ്. മാതാവ് എം. പി. രമ. സഹോദരങ്ങൾ ബേബി, പ്രിയ, പ്രീന, ഷീബ.

Read Previous

മഞ്ചേശ്വരത്ത് വൻ കുഴൽപ്പണവേട്ട കാൽ കോടിയിലധികം രൂപ പിടിച്ചെടുത്തു

Read Next

സ്വർണ്ണക്കള്ളക്കടത്ത്; പരാതിക്കാരന്റെയും പ്രതികളുടെയും വീടുകളിൽ റെയ്ഡ്