കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

അറസ്റ്റ് ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം
 
കാഞ്ഞങ്ങാട്: രോഗിയായ ഒന്നരവയസ്സുള്ള മകനെയും ഏഴ് വയസ്സുള്ള മറ്റൊരു മകനെയും വീട്ടിൽ ഉപേക്ഷിച്ച് ലോറി ഡ്രൈവറായ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിയും കാമുകനും അറസ്റ്റിൽ. കുറ്റിക്കോൽ നെല്ലിത്താവ് സ്വദേശിനി രേഷ്മ 30, കാമുകൻ വട്ടപ്പാറ സ്വദേശിയായ ലോറി ഡ്രൈവർ ഉണ്ണികൃഷ്ണൻ 35, എന്നിവരാണ് അറസ്റ്റിലായത്.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്സെടുത്ത് ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരുവരെയും കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.  ഫെബ്രുവരി 27 ബുധനാഴ്ച വീടുവിട്ട രേഷ്മയും ഉണ്ണികൃഷ്ണനും മാവുങ്കാലിൽ സുബ്രഹ്മണ്യ സ്വാമി കോവിലിലെത്തി, വിവാഹിതരായ ശേഷം കർണ്ണാടക ബണ്ട്്വാളിലെ ഹോട്ടൽ മുറിയിൽ താമസിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു.  സൈബർ സെല്ലിന്റെ സഹായത്തോടെ ബണ്ട്്വാളിലെ ലോഡ്ജിൽ നിന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയതിനാണ് രേഷ്മയ്ക്കെതിരെ കേസ്സ്. മക്കളെ ഉപേക്ഷിക്കാൻ രേഷ്മയ്ക്ക് പ്രേരണ നൽകിയ കുറ്റം ചുമത്തിയാണ് നവ വരൻ ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ബേഡകം എസ്ഐ, ഗംഗാധരൻ, പോലീസുദ്യോഗസ്ഥരായ ശശിധരൻ രാവണീശ്വരം, രമ്യ ബേത്തൂർപ്പാറ എന്നിവർ ചേർന്നാണ് കർണ്ണാടക യിലെ ഹോട്ടൽ മുറിയിൽ നിന്നും ഉണ്ണികൃഷ്ണനെയും രേഷ്മയെയും പിടികൂടിയത്.

LatestDaily

Read Previous

സുനിലിന് എതിരെ കാഞ്ഞങ്ങാട്ടും കേസ് പ്രതിയുടെ വീട്ടിൽ വീണ്ടും റെയ്ഡ് ∙ രേഖകൾ പിടികൂടി

Read Next

ശൃംഗാര ശബ്ദരേഖ സിഎച്ച് സെന്റർ ഉദ്ഘാടനം അനിശ്ചിതത്വത്തിൽ