വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്  : ഉറങ്ങാൻ കിടന്ന വീട്ടമ്മയെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിലൽ എച്ച് . വി. രമേശന്റെ ഭാര്യ സരോജ ദേവി 49– യെയാണ് ഇന്ന് രാവിലെ  മുത്തപ്പനാർ കാവിലെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെ ത്തിയത്.

ചെറുവത്തുർ ബസ്്സ്റ്റാന്റിന് സമീപം ഭാരതി ബുക്ക് സ്റ്റാൾ  നടത്തി വരികയായിരുന്നു.

തിങ്കളാഴ്ച  ചെറുവത്തൂരിലെത്തി കടതുറന്നിരുന്നുവെങ്കിലും, ചൊവ്വാഴ്ചയും ഇന്നലെയും ബുക്ക് സ്റ്റാൾ തുറന്നില്ല. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു . രാവിലെ  മകൻ പ്രജുലാണ്  മാതാവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ  കണ്ടത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും  മരണത്തിനിടയാക്കിയ കാരണം വ്യക്തമല്ല. ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് എസ്ഐ , അജിത ഇൻക്വസ്റ്റ്  നടത്തി ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികളാരംഭിച്ചു. പ്രജ്വലിനെ കൂടാതെ പ്രീതിരമേശ് മകളാണ്. സഹോദരങ്ങൾ: കിഷോർകുമാർ , ജഗദീശൻ , രവിശക്തി.

Read Previous

കോവിഡ് സ്രവ പരിശോധനയിൽ ജില്ലാശുപത്രിയും സ്വകാര്യാശുപത്രികളും തമ്മിൽ ഒത്തുകളി

Read Next

മന്ത്രി ഉദ്ഘാടനം ചെയ്ത ഓണച്ചന്ത പോലീസ് മേധാവി പൂട്ടിച്ചു