ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കോവിഡ് വ്യാപനമുണ്ടാകുമെന്നും ഇന്നത്തെ നില നവംബർ മാസം വരെ തുടരുമെന്നും ജില്ലാ ഭരണകൂടവും കേരള- കേന്ദ്ര സർക്കാറുകളും ഒരേ സ്വരത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമ്പോൾ ജില്ലാ കലക്ടറേറ്റിലുള്ള കാന്റീനിലും ജില്ലാ കോടതിക്ക് മുന്നിലുള്ള കാന്റീനിലും ഭക്ഷണം വിളമ്പുന്നത് പഴയരീതിയിൽ. കാഞ്ഞങ്ങാട് പുതിയ കോട്ടയിലുള്ള ഒരു ആദ്യ കാല ഭവൻ ഹോട്ടലിലും സ്ഥിതി പഴയതു പോലെ തന്നെയാണ്. ഭക്ഷണം നൽകുന്നത് സ്റ്റീൽ പാത്രത്തിൽ, ഡിസ്പോസിബിൾ പ്ലേറ്റുകളോ ഗ്ലാസുകളോ, വാഴയിലയോ ഇവിടെങ്ങും ഉപയോഗിക്കുന്നില്ല.
കുടിവെള്ളം സ്റ്റീൽ ഗ്ലാസിലാണ് ഇപ്പോഴും നൽകി വരുന്നത്. ഭക്ഷണം നൽകുന്ന പാത്രങ്ങളൊന്നും ചൂടാക്കുന്നില്ല. ഒരാൾ കഴിച്ചു കഴിഞ്ഞ സ്റ്റീൽ പാത്രം അതേ പടി പച്ചവെള്ളത്തിൽ കഴുകി വീണ്ടും ഉപയോഗിക്കുന്നു. സ്റ്റീൽ- കുപ്പി ഗ്ലാസുകളും വെള്ളം കുടിച്ചു കഴിഞ്ഞാൽ ചൂടു വെള്ളത്തിൽ കഴുകാതെയാണ് വീണ്ടും ഉപയോഗിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് നിത്യവും ആളുകളെ അറസ്റ്റ് ചെയ്ത് വൻ തുകകൾ പിഴയീടാക്കുന്ന പോലീസ് അധികൃതരും ജില്ലാ ഭരണകൂടവും ഹോട്ടലുകളിലെ നിയമലംഘനം കാണുന്നില്ല. കാഞ്ഞങ്ങാട് കാസർകോട് നഗരസഭകൾക്ക് ആരോഗ്യ വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരാരും ഹോട്ടലുകളിലെ ശുചിത്വത്തിൽ ഇടപെടുന്നുമില്ല.
ഇതു മൂലം നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായ് എത്തുന്നവർ ഹോട്ടൽ ഭക്ഷണം ഒഴിവാക്കന്നു. ഹോട്ടലുകൾ തുറക്കുമ്പോൾ പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങളൊന്നും ജില്ലാ അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതാണ് ജില്ലയിലെ ഹോട്ടലുകളിലും കാന്റീനുകളിലും പഴയ രീതിയിൽ തന്നെ ഭക്ഷണം വിളമ്പാൻ കാരണം. ഹോസ്ദുർഗ്ഗിലെ ഭവൻ ഹോട്ടലിൽ സ്റ്റീൽ ഗ്ലാസിൽ വെള്ളം കുടിക്കാൻ നൽകുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പേപ്പർ ഡിസ്പോസിബിൾ ഗ്ലാസുകൾ ആരോഗ്യ വകുപ്പ് നിരോധിച്ചുവെന്ന് കാഞ്ഞങ്ങാട് നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞതായി എച്ച് ഐയെ അദ്ദേഹത്തിന്റെ ഫോണിൽ വിളിച്ച ഹോസ്ദുർഗ്ഗ് ബാറിലെ അഭിഭാഷകൻ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.