ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഹോട്ടൽ വ്യാപാരം ആരംഭിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കാഞ്ഞങ്ങാട്ടെ പ്രവാസിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതികൾക്ക് ഹൊസ്ദുർഗ് പോലീസ് ബംഗ്ളൂരുവിൽ തിരച്ചിൽ നടത്തി.
അജാനൂർ തെക്കെപ്പുറത്തെ പ്രവാസി റിയാസാണ് 43, കേസിൽ പരാതിക്കാരൻ. ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പയ്യന്നൂർ കാറമേൽ സ്വദേശി എൻ. പി. പി അബ്ദുൾ സലാം ഒന്നാം പ്രതിയും, ഭാര്യ സറീനയും, മാതാവ് ആയിഷയും, രണ്ടും, മൂന്നും പ്രതിളുമാണ് . പരാതിക്കാരൻ റിയാസും മുഖ്യപ്രതി അബ്ദുൾ സലാമും ഗൾഫിൽ വെച്ചുള്ള പരിചയക്കാരാണ് പയ്യന്നൂരിൽ സലാം ആരംഭിക്കുമെന്ന് പറഞ്ഞ ഹോട്ടൽ വ്യാപാരത്തിലേക്ക് പാർട്ണർഷിപ്പ് വാഗ്ദാനം നൽകി രണ്ട് വർഷം മുൻപ് കാൽക്കോടി രൂപ റിയാസിൽ നിന്നും വാങ്ങിയ ശേഷം സലാം പയ്യന്നൂരിൽ ഹോട്ടൽ തുടങ്ങുന്നതിന് പകരം പരാതിക്കാരനറിയാതെ ബംഗ്ളൂരുവിൽ ഹോട്ടൽ ബിസിനസ്സ് ആരംഭിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തപ്പോൾ 25 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകുകയും ബാക്കി തുക 20 ലക്ഷം രൂപയ്ക്ക് പകരം മാതാവ് ആയിഷയുടെ പേരിൽ സൗത്ത് ഇൻഡ്യൻ ബാങ്ക് ബംഗ്ളൂരു ബ്രാഞ്ചിന്റെ ചെക്ക് നൽകുകയും ചെയ്തു. സലാം നൽകിയ ചെക്ക്, തീയ്യതിക്ക് ബംഗ്ളൂരു സൗത്ത് ഇൻഡ്യൻ ബാങ്കിലേക്ക് കളക്ഷനു വേണ്ടി അയച്ച പ്പോൾ ചെക്കിൽ ഒപ്പിട്ടത് ആയിഷയ്ക്ക് പകരം, സലാമിന്റെ ഭാര്യ സറീനയാണെന്ന് വ്യക്തമായി എതിർ കക്ഷികളിൽ നിന്നും പണം തിരിച്ച് പിടിക്കാനുള്ള അവസാന നീക്കവും പരാജയപ്പെട്ടതോടെ റിയാസ് നിയമ നടപടികൾ തേടി പോലീസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബംഗ്ളൂരുവിലെത്തിയ ഹൊസ്ദുർഗ് പോലീസ് അന്വേഷണ സംഘം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും തെളിവുകൾ ശേഖരിച്ചു. പ്രതികൾ ഇപ്പോൾ ഹോട്ടൽ ബിസിനസ്സ് നടത്തുന്നതും മലയാളികൾ ഏറെ തിങ്ങിപ്പാർക്കുന്നതുമായ ബംഗ്ളൂരു മത്തിക്കരയിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.