Breaking News :

ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

രാജപുരം: പൂടങ്കല്ല് ഗവൺമെന്റ് ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ  രാജപുരം പോലീസ് പിടികൂടി. ഇന്നോവ കാറിൽ 6 കിലോ കഞ്ചാവുമായി കുമ്പള പോലീസ് അറസ്റ്റ് ചെയ്ത തലശ്ശേരി മുഴപ്പിലങ്ങാട്ടെ സജ്മാൻ മിൻഷാദ് 22, തലശ്ശേരി കസ്റ്റംസ് റോഡിലെ അർഷാദ് 22, എന്നിവരെ പൂടങ്കല്ലിലെ ഗവൺമെന്റാശുപത്രിയിൽ ക്വാറന്റൈനിലാക്കിയിരുന്നു. ഇന്നലെ രാത്രി 8 മണിക്കാണ് കഞ്ചാവ് കേസ് പ്രതികൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. പ്രതികൾ രക്ഷപ്പെട്ടതറിഞ്ഞ് രാജപുരം പോലീസ് ഇൻസ്പെക്ടർ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കൊടുവിൽ രാത്രി 11 മണിയോടെയാണ് ഇരുവരും പിടിയിലായത്.

ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതികളെ ചുള്ളിക്കരയിൽ  നിന്നാണ് രാജപുരം പോലീസ് പിടികൂടിയത്. ചുള്ളിക്കരയിലെ ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇരുവരും. പോലീസിന്റെ പിടിയിലായ 2 പേരെയും വീണ്ടും പൂടങ്കല്ല് ആശുപത്രിയിൽ ക്വാറന്റൈനിലാക്കിയ ശേഷം ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി. ജൂൺ 2-നാണ് ഇവരെ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ കുമ്പള പോലീസ് പിടികൂടിയത്. ചുള്ളിക്കരയിലെ വെട്ടുകാട്ടിൽ ബിൽഡിംഗിലെ വാട്ടർ ടാങ്കിൽ ഒളിച്ചിരുന്ന പ്രതികളെ വളരെ നാടകീയമായാണ് രാജപുരം പോലീസ് പിടികൂടിയത്.

Read Previous

കാറിൽ നിന്നും 200 ഗ്രാം സ്വർണ്ണം പിടികൂടി

Read Next

കാസര്‍കോട് സ്വദേശി സൗദിയില്‍ മരിച്ചു