25 ലക്ഷം തട്ടിയ കേസ്സിൽ ഹൊസ്ദുർഗ്ഗ് ബാങ്കിൽ സൈബർസെൽ അന്വേഷണം

കാഞ്ഞങ്ങാട്:  ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് കാഞ്ഞങ്ങാട് ഐ.സി.ഐ.സി.ഐ. ബാങ്കിൽ നിക്ഷേപിച്ച 25 ലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിൽ നിന്നും  ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം തുടങ്ങി.

പണം നഷ്ടമായ സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് രജിസ്റ്റർ  ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നാണ്  സഹകരണബാങ്കിന്റെ പണം തട്ടിയെടുക്കപ്പെട്ടത്.

പോലീസ് സൈബർ സെൽ ഇന്ന് ബാങ്കിലെത്തി  അന്വേഷണം നടത്തി.

ഹോസ്ദുർഗ്ഗ് സഹകരണ ബാങ്കിന്റെ നിക്ഷേപം സ്വകാര്യ ബാങ്കിൽ നിന്നും ഹാക്ക് ചെയ്ത സംഭവത്തിൽ ഹൈക്കോടതി റിസർവ്വ് ബാങ്ക് അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Read Previous

ബേക്കൽ കവർച്ച : 3 പേർ അറസ്റ്റിൽ

Read Next

ഡോക്ടർ പി. കൃഷ്ണൻ മുൻകൂർ ജാമ്യം തേടി