മദ്യവേട്ട വ്യാപകമാക്കും സ്പെഷ്യൽ ഡ്രൈവ് നടപ്പിലാക്കും

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് മേഖലയിൽ വ്യാപകമായി കർണ്ണാടക മദ്യം രഹസ്യമായി വിൽക്കുന്നതിന് എതിരെ മദ്യവേട്ട ശക്തമാക്കാൻ ഹൊസ്ദുർഗ് പോലീസ് തീരുമാനിച്ചു. കർണ്ണാടകയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന പച്ചക്കറി ലോറികളിലും, ഗ്യാസ് ടാങ്കർ ലോറികളിലുമാണ് മംഗളൂരുവിൽ നിന്ന് ഫ്രൂട്ടി മദ്യം കാഞ്ഞങ്ങാട്ടെത്തിക്കുന്നത്.

ഇവ വീടുകളിലും രഹസ്യ കേന്ദ്രങ്ങളിലും സൂക്ഷിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയാണ്. കർണ്ണാടകയിൽ 50–60 രൂപയ്ക്ക് ലഭിക്കുന്ന ഫ്രൂട്ടി വിസ്കി മദ്യം കാഞ്ഞങ്ങാട്ട് പാക്കറ്റിന് 250 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. അനധികൃത മദ്യ വിൽപ്പനയ്ക്കെതിരെ “സ്പെഷ്യൽ ഡ്രൈവ്” പോലീസ് നീക്കം നടത്തുമെന്ന് ഡിവൈഎസ്പി, ഡോ: വി. ബാലകൃഷ്ണൻ വെളിപ്പെടുത്തി.

Read Previous

വൈരജാതൻ ചിട്ടിത്തട്ടിപ്പ്: കോടികൾ ബാങ്കിൽ നിക്ഷേപിച്ചതായി തട്ടിപ്പിനിരയായവർ

Read Next

സുർജിത് ജീവൻ ത്യജിച്ചത് കാമുകിയെ സ്വന്തമാക്കാൻ കഴിയാത്തത് മൂലം