ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഏഴു പോലീസുദ്യോഗസ്ഥർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച.
ഇതോടെ പോലീസ് സ്റ്റേഷനിലെ ഇതര പോലീസുദ്യോഗസ്ഥരും കടുത്ത ആശങ്കയിലായി.ഏഴുപേർക്ക് കോവിഡ് ഉറപ്പാക്കിയതിനാൽ സ്വാഭാവികമെന്നോണം മറ്റു മുഴുവൻ പോലീസുദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോകേണ്ടതാണെങ്കിലും, മുഴുവൻ പേരും നിരീക്ഷണത്തിൽ പോയാൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം തന്നെ അവതാളത്തിലാക്കും.
കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കമുറപ്പാക്കായ പോലീസുദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകാതിരുന്നാൽ രോഗം മറ്റുളളവരിലേക്ക് പകരാനും ഇടവരുത്തും.
അങ്ങനെ വന്നാൽ അതി ഗുരുതരമായ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്യും. പോലീസ് സ്റ്റേഷനായതിനാൽ ഒരിക്കലും സ്റ്റേഷൻ പൂട്ടിയിടാനും സാധിക്കില്ല. എല്ലാം കൊണ്ടും വല്ലാത്തൊരു പ്രതിസന്ധിയാണ് പോലീസ് മേലധികാരികൾ എത്തിയിട്ടുളളത്