കാഞ്ഞങ്ങാട്ടെ കവർച്ചാസംഘം സിസിടിവി ക്യാമറയിൽ കുടുങ്ങി, പ്രതികളെക്കുറിച്ച് സൂചന

കാഞ്ഞങ്ങാട് : നഗരത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ സംഘം സിസിടിവി ക്യാമറയിൽ കുടുങ്ങി. കടകളുടെ ഷട്ടർ തകർത്തും പൂട്ട് മുറിച്ചും,  കവർച്ച നടത്തിയ സംഘത്തെകുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഫാൽകോ ടവറിലെ രണ്ട് കടകളുടെ ഷട്ടർ തകർത്ത് കവർച്ച നടത്തിയത് വാഹനത്തിലെത്തിയ സംഘമാണെന്ന് പോലീസ് ഉറപ്പാക്കി.

വാഹനത്തിൽ കെട്ടിവലിച്ചാണ് ഷട്ടർ തകർത്തതെന്ന്  പോലീസിന് വിവരം ലഭിച്ചു. ബസ് സ്റ്റാന്റിനടുത്തുള്ള മൊബൈൽ ഷോപ്പിന്റെ പൂട്ട് മുറിച്ച് ലാപ്പ്ടോപ്പും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത സംഘവും സിസിടിവി ക്യാമറയിൽ കുടുങ്ങി. നഗരത്തിൽ നടന്ന കവർച്ചകളെല്ലാം ഒരേ സംഘമാണ് നടത്തിയതെന്ന് ഉറപ്പാക്കിയ പോലീസ് കവർച്ചയുമായി ബന്ധപ്പെട്ട കേസ്സ് റജിസ്റ്റർ ചെയ്തു.

എസ്ഐമാരായ കെ. പി. സതീഷ്, വി. മാധവൻ എന്നിവർ കവർച്ച നടന്ന കടകളിലെത്തി തെളിവുകൾ ശേഖരിച്ചു. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ സഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പ്രതികൾ കുടുങ്ങിയിട്ടുണ്ട്. മുൻ കവർച്ചാസംഘമാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നടന്ന കവർച്ചകൾക്ക് പിന്നിലെന്നാണ് സൂചന. നഗരത്തിൽ കവർച്ചകൾ നടക്കുന്നത് തടയുന്നതിനായി രാത്രികാല പട്രോളിംഗ് ശക്തമാക്കിയതിനൊപ്പം പ്രതികളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘവും രംഗത്തുവന്നു.

LatestDaily

Read Previous

കുളിസീൻ ചിത്രീകരണം: മകനെ കള്ളക്കേസ്സിൽ കുടുക്കിയതാണെന്ന് മാതാവ്

Read Next

മൊബൈൽ ഷോപ്പ് കുത്തിതുറന്ന് ലാപ്പ്ടോപ്പും മൊബൈൽ ഫോണുകളും കവർന്നു