ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: രണ്ട് മക്കളുടെ മാതാവായ പ്രവാസിയുടെ ഭാര്യ 29 കാരനൊപ്പം വീടുവിട്ടു. കമിതാക്കളെ പത്ത് ദിവസത്തിനു ശേഷം തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ നിന്നും ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഗാർഡർ വളപ്പിലെ പ്രവാസി സദന്റെ ഭാര്യ വെള്ളിക്കോത്ത് സ്വദേശിനി ഷൈനിയാണ് 35, തൈക്കടപ്പുറം സീറോഡിലെ ലിജേഷിനൊപ്പം വീടുവിട്ടത്.
എട്ടും ആറും വയസ്സുള്ള മക്കളെ വെള്ളിക്കോത്തെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ഷൈനി, ലിജേഷിനൊപ്പം പോയത്. കഴിഞ്ഞ 15 മുതൽ ഷൈനിയെ കാണാതാവുകയായിരുന്നു. ഭർത്താവ് സദനിപ്പോൾ ഗൾഫിലാണ്. ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ലിജേഷിനൊപ്പം ഷൈനി വീടുവിട്ടതാണെന്ന് വ്യക്തമായി.
ഫോൺ സ്വിച്ച് ഒാഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണം വിഫലമായി. പിന്നീട് കമിതാക്കൾ തൃശ്ശൂരിൽ മൊബൈൽ ഫോൺ വിൽപ്പന നടത്തുകയും ഈ ഫോൺ വില കൊടുത്തു വാങ്ങിയ ആളെ ഹൊസ്ദുർഗ് പോലീസ് നേരിട്ട് വിളിക്കുകയും ചെയ്തു.
ഫോണിന്റെ ഐഎംഇഐ നമ്പർ സൈബർ സെല്ലിന് ലഭിച്ചതിനെതുടർന്നാണ് പോലീസ് കമിതാക്കളെ കുടുക്കിയത്. കമിതാക്കൾ തൃശ്ശൂരിൽ വടക്കുന്നാഥ ക്ഷേത്രത്തിനടുത്തുള്ള നാഷണൽ ഹോട്ടലിൽ ഉണ്ടെന്നറിഞ്ഞ ഹൊസ്ദുർഗ് പോലീസ് ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചു. ഈസ്റ്റ് പോലീസെത്തി കമിതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നാലെ ഹൊസ്ദുർഗ് എസ്ഐ, വി. മാധവന്റെ നേതൃത്വത്തിലുള്ള പോലീസ് തൃശ്ശൂരിലെത്തി കമിതാക്കളെ കാഞ്ഞങ്ങാട്ടെത്തിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷൈനി ലിജേഷിനൊപ്പം പോയി. രണ്ട് മാസം മുമ്പാണ് ഷൈനിയും ലിജേഷും തമ്മിൽ പരിചയത്തിലായത്.